“കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിനു മുമ്പായി വീട്ടാത്തവർ രണ്ട് തരക്കാരായിരിക്കും.
ഒന്ന്: മതപരമായ ഒഴിവ്കഴിവ് ഉള്ളവർ. ഇത്തരക്കാർക്ക് അടുത്ത റമദാനിന് ശേഷമായാലും നോമ്പ് വീട്ടിയാൽ മാത്രം മതിയാകുന്നതാണ്. ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതില്ല. (പ്രസവം കാരണം നോമ്പ് ഒഴിവാക്കുകയും പിന്നീട് മുല കൊടുക്കുന്നതോടൊപ്പം വിട്ടുപോയ നോമ്പ് നോൽക്കാൻ സാധിക്കാതെ വരുന്ന സ്ത്രീകളെല്ലാം ഈ ഗണത്തിലാണ് പെടുക.)
രണ്ട്: ഒരു ഒഴിവുകഴിവും ഇല്ലാതെ അനാവശ്യമായി പിന്തിപ്പിച്ചവർ. ഇവർ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
1. അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തൗബ ചെയ്യുക. അഥവാ ഇനി ഒരിക്കലും നോമ്പ് ഇങ്ങനെ അകാരണമായി വൈകിപ്പിക്കുകയില്ല എന്ന ഉറച്ച തീരുമാനത്തോടു കൂടി തൗബ ചെയ്യുക.
2. നോറ്റുവീട്ടാനുള്ള നോമ്പ് വേഗം നോറ്റുവീട്ടുക.
3. ഓരോ നോമ്പിനും നാട്ടിലെ ഭക്ഷണത്തിൽ നിന്ന് ‘അര സ്വാഅ്’ വീതം പാവപ്പെട്ടവർക്ക് നൽകുക.”
അവലംബം: ശൈഖ് ഇബ്നു ബാസ്, ശൈഖ് സ്വാലിഹ് അൽ ഫൗസാൻ തുടങ്ങിയ പണ്ഡിതമാരുടെ ഫത്’വ.
(നബി -ﷺ- യുടെ ‘സ്വാഅ്’ എന്നാല്‍ ‘നാല് മുദ്ദാ’ണ്. ഒരു ‘മുദ്ദ്’ എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ നിറയെയാണ്. വളരെ വലിയ കൈയ്യോ, വളരെ ചെറുതോ അല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈയ്യാണ് പരിഗണിക്കപ്പെടുക.
ഏതാണ്ട് മൂന്ന് കിലോ ആണ് ഒരു ‘സ്വാഇ’ന്റെ തൂക്കം കണക്കാക്കപ്പെട്ടിട്ടുള്ളത്.
അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/204-205)
വിവർത്തനം:
ഹംറാസ് ബിൻ ഹാരിസ് وفقه الله
കഴിഞ്ഞ റംസാനിൽ എനിക്ക് നോമ്പ് എടുക്കാൻ സാധിച്ചില്ല. ഞാൻ പ്രെഗ്നന്റ് ആയിരുന്നു. Ippo molk 4 മാസം ആയിട്ടുള്ളു… കഴിഞ്ഞ നോമ്പിന് എന്താണ് നൽകേടത്. ഈ നോമ്പ് കഴിഞ്ഞിട്ട് നോമ്പ് എടുത്തു വീട്ടിയാൽ മതിയോ?
കഴിഞ്ഞ റംസാനിൽ എനിക്ക് നോമ്പ് എടുക്കാൻ സാധിച്ചില്ല. ഞാൻ pregnant ആയിരുന്നു. ഇപ്പൊ molk 4 മാസം ആയിട്ടുള്ളു… കഴിഞ്ഞ നോമ്പിന് എന്താണ് നൽകേടത്. ഈ നോമ്പ് കഴിഞ്ഞിട്ട് നോമ്പ് എടുത്തു വീട്ടിയാൽ മതിയോ?
ഫത്’വയിലുള്ള ഒന്നാമത്തെ വിഭാഗത്തിൽ ആണ് നിങ്ങൾ പെടുക. അഥവാ നിങ്ങൾ കുറവ് വരുത്തിയിട്ടില്ല,മതപരമായ ഒഴിവകഴിവ് ഉള്ളതിനാൽ നിങ്ങൾക്ക് നോമ്പ് അടുത്ത റമദാനിന് മുമ്പ് വീട്ടാൻ സാധിച്ചില്ല. സാധിക്കുന്ന ഉടൻ നോമ്പ് നോറ്റുവീട്ടുക. കുറവ് വരുത്തിയതാണെങ്കിൽ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവർ ചെയ്യേണ്ടത് ചെയ്യുക.
الله أعلم
Good
Kayinja ramsanil nenjirchal kond nomb edkan kynjilla athin enthaan cheyyendeth
എത്രയും പെട്ടെന്ന് ആ നോമ്പ് എടുക്കുക. നിങ്ങൾക്ക് ആ രോഗമോ അതുപോലെ ഉള്ള മതപരമായ ഒഴിവ്കഴിവുകൾ കൊണ്ടാണ് വരുന്ന റമദാനിന് മുമ്പായി എടുക്കാൻ സാധിക്കാത്തതെങ്കിൽ മറ്റൊന്നും ചെയ്യേണ്ടതില്ല. കുറവ് വരുത്തിയതാണെങ്കിൽ ഓരു നോമ്പിന് ഒന്നര കിലോ അരി വെച്ച് പാവങ്ങൾക്ക് കൊടുക്കണം,നോമ്പ് നോറ്റു വീടുകയും വേണം,കുറവ് വരുത്തിയത്തിന് ആത്മാർത്ഥമായി തൗബ ചെയ്യണം.
الله أعلم
Enik…ithne munne nombu koore poyitund…..anhokke njan veetitilla…..veetil aarum ithinde gowravam paranj tanhitumilla….pakshe ethra nombu poyi nh athum ariyoola…..njan ith veetitendath ngane paranj teroo?
ശൈഖ് ഇബ്നു ബാസ് رحمه الله ഈ വിഷയത്തിൽ നൽകിയ ഫത്വ:
മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്:
1)ആത്മാർത്ഥമായി തൗബ ചെയ്യുക.
2)കഴിഞ്ഞ നോമ്പുകൾ വേഗത്തിൽ നോറ്റു വീട്ടുക. എണ്ണം ഏകദേശം കണക്കാക്കുക.
3)സാമ്പത്തികമായി കഴിവുണ്ടെങ്കിൽ ആ ഓരോ നോമ്പിനും അര സാഅ് (ഏകദേശം ഒന്നര കിലോ) നാട്ടിൽ കഴിക്കുന്ന ഭക്ഷണം (അരി,..)പാവപ്പെട്ടവന് നൽകുക. എല്ലാം കൂടി ഒരാൾക്ക് നൽകുകയോ ഓരോന്നും വേറെ വേറെ നൽകുകയോ ആവാം.
Enik…ithne munne nombu koore poyitund…..anhokke njan veetitilla…..veetil aarum ithinde gowravam paranj tanhitumilla….pakshe ethra nombu poyi nh athum ariyoola…..njan ith veetitendath ngane paranj teroo?