ഹജജിൻറെ മഹത്വം: ശൈഖ്‌ സുലൈമാൻ അർ-റുഹൈലി

 

പ്രശസ്ഥനായ ഒരു ഫ്രാൻസുകാരൻ ഇസ്ലാമിനെ പറ്റി വായിക്കുകയും ശേഷം മുസ്ലിമാവുകയും ചെയ്‌തു.
പിന്നീടദ്ധേഹം ചില ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്തു.

അവിടെ വെച്ച്‌ അദ്ദേഹം ശൈഖുമാർക്ക്‌ ഇബാദത്ത്‌ ചെയ്യുകയും അല്ലാഹുവിന്ന് പുറമെ അവരിൽ നിന്നും സാമീപ്യം കാംക്ഷിക്കുന്ന ആളുകളെ കാണാനിട വന്നു,

അദ്ധേഹം പറഞ്ഞു : “നസ്രാണികളാണ്‌ ഇതിനേക്കാൾ നല്ലത്‌, കാരണം (മുൻപ്‌) ഞങ്ങൾ ചുരുങ്ങിയത്‌ ഒരു റസൂലിനെയായിരുന്നു ആരാധിച്ചത്‌, എന്നാൽ ഇവരോ ബഹുമാനം പോലും അർഹിക്കാത്ത ആളുകളെ പോലും ആരാധിക്കുന്നു.”

ഈ കാഴ്ച്ച കണ്ട അദ്ധേഹം ദീനിൽ നിന്നും പുറത്ത്‌ കടക്കാൻ ആഗ്രഹിച്ചു, ആ സമയം ഒരു സ്വലിഹായ ഗുണകാംക്ഷി അദ്ധേഹത്തെ കണ്ടുമുട്ടി, അദ്ധേഹം ചോദിച്ചു: നിങ്ങൾ ഇസ്ലാം ആഗ്രഹിക്കുന്നുവോ ?

അദ്ധേഹം മറുപടി പറഞ്ഞു : അതെ.

അദ്ധേഹം പറഞ്ഞു : എങ്കിൽ നിങ്ങൾ ഹജ്ജിന്ന് വേണ്ടി പുറപ്പെടുക, ഹജ്ജിന്ന് ശേഷം നിങ്ങൾ തീരുമാനിച്ചു കൊള്ളൂ.

അങ്ങനെ അദ്ധേഹം ഹജ്ജിന്ന് വേണ്ടി ചെന്നു.
സുബ്‌ഹാനല്ലാഹ്‌. ഹജ്ജിന്റെ വേളയിൽ ജനങ്ങളുടെ ഹൃദയങ്ങൾ വിനീതമാവുകയും തൗഹീദ്‌ അവരിൽ പ്രത്യക്ഷമാവുകയും ചെയ്യുന്നത്‌ നമുക്ക വ്യക്തമായി കാണാൻ കഴിയുന്നതാണ്‌. മിക്ക സമയ്ങ്ങളിലും ദുർനടപ്പിൽ കഴിയുന്നവരിൽ പോലും ഹജ്ജിന്റെ വേളയിൽ തൗഹീദ്‌ പ്രത്യക്ഷമായി കാണാൻ പറ്റും. ഹൃദയം മൂടപ്പെട്ടവന്റേതൊഴികെ, അല്ലാഹുവിൽ അഭയം.

അദ്ധേഹം ഹജ്ജിന്ന് പോവുകയും ജനങ്ങൾ തൽബിയത്‌ ചൊല്ലുകയും അവരുടെ ഇബാദതുകളും ആ ഒരു തൗഹീദും പ്രതാപവുമൊക്കെ കാണുകയും ചെയ്തപ്പോൾ പറഞ്ഞു :
ഇതാണ്‌ ഞാൻ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്ത ഇസ്ലാം

.ആ സ്വാലിഹായ ഗുണകാംക്ഷിയുടെ നസീഹത്‌ കൊണ്ട്‌ അല്ലാഹുവിന്റെ ഔദാര്യത്താൽ അല്ലാഹു അദ്ധേഹത്തിന്ന് ദീനിൽ ദൃഢത നൽകി..

അവലംബം : شرح الوصية الصغرى, ശൈഖ്‌ സുലൈമാൻ അർ-റുഹൈലി 

Add a Comment

Your email address will not be published. Required fields are marked*