ഒരാൾ രോഗിയായിരിക്കെ റമദാനിൽ പ്രവേശിക്കുകയും പിന്നീട് നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാതെ റമദാനിന് ശേഷം മരണപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ നോമ്പ് നോറ്റു വിട്ടേണ്ടതുണ്ടോ അല്ലെങ്കിൽ ഭക്ഷണം കൊടുക്കേണ്ടതുണ്ടോ?
ശൈഖ് ഇബ്നു ബാസ് –رَحِمَهُ اللَّه– നൽകുന്ന മറുപടി:
❝ഇദ്ദേഹത്തിന് വേണ്ടി നോമ്പ് നോറ്റു വീട്ടുകയോ ,ഭക്ഷണം കൊടുക്കുകയോ വേണ്ടതില്ല. കാരണം നോമ്പ് ഒഴിവാക്കാൻ ശറഇയായ ഒഴിവ്കഴിവ് ഉള്ളത് കൊണ്ടാണ് അദ്ദേഹം നോമ്പ് ഒഴിവാക്കിയത്. അതുപോലെ തന്നെയാണ് യാത്രക്കാരനും, യാത്രയിലായിരിക്കെ അല്ലെങ്കിൽ യാത്ര കഴിഞ്ഞ ഉടൻ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടിയും ഒന്നും ചെയ്യേണ്ടതില്ല.
എന്നാൽ ഒരാളുടെ രോഗം ഭേദമാകുകയും മരിക്കുന്നതിന് മുമ്പ് നോമ്പ് നോറ്റു വീട്ടുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി അടുത്ത കുടുംബക്കാരിൽ പെട്ട ആരെങ്കിലും നോമ്പ് നോറ്റു വീട്ടേണ്ടതുണ്ട്.
നോമ്പെടുത്തു വീട്ടാൻ സാധിക്കുന്ന ആരും ഇല്ലായെങ്കിൽ പകരം ഫിദ്’യ കൊടുത്താൽ മതിയാകുന്നതാണ്.
ഫിദ്’യ കൊടുക്കുന്നവർ ഒരു നോമ്പിന് അര സാഅ് ഏകദേശം ഒന്നരക്കിലോ അരി ആണ് കൊടുക്കേണ്ടത്.
ഇനി ഒരാൾക്ക് വേണ്ടി നോമ്പെടുക്കാനോ, ഫിദ്’യ കൊടുക്കാനോ ആരും തന്നെ ഇല്ലായെങ്കിൽ അവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടതില്ല.
والله ولي التوفيق❝
🌐https://bit.ly/3enoD7g
വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
https://t.me/Alfurqantelegram
Add a Comment