ഖബർ കെട്ടിപ്പൊക്കൽ; ശാഫീ മദ്ഹബിലൂടെ… Part-2

സൃഷ്ടികള്‍ക്കു മേല്‍ അല്ലാഹുവിനുള്ള അവകാശമാകുന്നു അവനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയുക എന്നത്, അഥവാ തൗഹീദ്.

തൗഹീദ് നഷ്ടമായാൽ അവനു പിന്നെ ഇസ്ലാമില്‍ സ്ഥാനമില്ല. അത് കൊണ്ട് തന്നെ തൗഹീദിന്- അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്നതിന് വിരുദ്ധമാകുന്ന പ്രവര്‍ത്തികളും അത്തരം പ്രവര്‍ത്തികളിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങളും ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട്. അതിൽ പെട്ട ഒരു മാര്‍ഗ്ഗമാണ് അമ്പിയാ – മുർസലീങ്ങളുടെയും സ്വാലിഹീങ്ങളുടെ ഖബ്റുകൾ കെട്ടിപ്പൊക്കുക എന്നത്‌. കെട്ടിപ്പൊക്കിയ ഖബ്റുകൾ പതുക്കെപ്പതുക്കെ “സുജൂദ്” അടക്കം അര്‍പ്പിക്കപെടുന്ന വിഗ്രഹങ്ങളായി മാറുന്നത് നാമെമ്പാടും കണ്ടിട്ടുള്ളതാണല്ലോ.

എന്നാല്‍ ഇസ്ലാം വിലക്കിയതിന് സാധാരണക്കാരുടെ ഖബ്റുകൾ കെട്ടിപ്പൊക്കുന്നതിനെയാണ്‌. മഹാന്മാരുടെ ഖബ്റുകൾക്ക് ഈ വിലക്ക് ബാധകമല്ല എന്നാണ് ശിര്‍ക്കിന്റെ പ്രചാരകര്‍ സാധാരണ പറയാറുള്ളത്.

ഇതാ, രണ്ടാം ശാഫീ എന്നറിയപ്പെടുന്ന ഇമാം നവവി റഹിമഹുല്ലാഹ് ഏറ്റവും വലിയ മഹാനായ റസൂലുല്ലാഹി ﷺ യുടെ ഖബർ പോലും കെട്ടിപ്പൊക്കാതെ നിരപ്പാക്കി വീട്ടിനകത്ത് മറച്ചുവെച്ചതിന്റെ പിന്നിലെ യുക്തിയെന്താണ് എന്ന് വിശദീകരിക്കുന്നു.

ഇമാം നവവി رحمه الله പറയുന്നു :

قَالَ الْعُلَمَاءُ إِنَّمَا نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ اتِّخَاذِ قَبْرِهِ وَقَبْرِ غَيْرِهِ مَسْجِدًا خَوْفًا مِنَ الْمُبَالَغَةِ فِي تَعْظِيمِهِ وَالِافْتِتَانِ بِهِ فَرُبَّمَا أَدَّى ذَلِكَ إِلَى الْكُفْرِ كَمَا جَرَى لِكَثِيرٍ مِنَ الْأُمَمِ الْخَالِيَةِ ولما احتاجت الصَّحَابَةُ رِضْوانُ اللَّهِ عَلَيْهِمْ أَجْمَعِينَ وَالتَّابِعُونَ إِلَى الزِّيَادَةِ فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ كَثُرَ الْمُسْلِمُونَ وَامْتَدَّتِ الزِّيَادَةُ إِلَى أَنْ دَخَلَتْ بُيُوتُ أُمَّهَاتِ الْمُؤْمِنِينَ فِيهِ وَمِنْهَا حُجْرَةُ عَائِشَةَ رَضِيَ اللَّهُ عَنْهَا مَدْفِنُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا بَنَوْا عَلَى الْقَبْرِ حِيطَانًا مُرْتَفِعَةً مُسْتَدِيرَةً حَوْلَهُ لِئَلَّا يَظْهَرَ فِي الْمَسْجِدِ فَيُصَلِّيَ إِلَيْهِ الْعَوَامُّ وَيُؤَدِّي الْمَحْذُورَ ثُمَّ بَنَوْا جِدَارَيْنِ مِنْ رُكْنَيِ الْقَبْرِ الشَّمَالِيَّيْنِ وَحَرَّفُوهُمَا حَتَّى الْتَقَيَا حَتَّى لَا يَتَمَكَّنَ أَحَدٌ مِنِ اسْتِقْبَالِ الْقَبْرِ وَلِهَذَا قَالَ فِي الحديث ولولا ذَلِكَ لَأُبْرِزَ قَبْرُهُ غَيْرَ أَنَّهُ خَشِيَ أَنْ يُتَّخَذَ مَسْجِدًا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ
الكتاب: المنهاج شرح صحيح مسلم بن الحجاج 5/13-14

النووي، أبو زكريا 631 – 676هـ، 1234- 1278م

❝ പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു, നബി ﷺ അവിടുത്തെയും മറ്റുള്ളവരുടെയും ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കുന്നത് നിരോധിച്ചത് ജനങ്ങള്‍ ബഹുമാനത്തിലും ആദരവിലും അതിരു കവിയുമെന്നും, അതുമുലം അവര്‍ കുഴപ്പത്തില്‍ അകപ്പെടുമെന്നും ഭയപ്പെട്ടതിനാലാണ്. അത് കുഫ്റിലേക്ക് പോലും നയിച്ചേക്കാം. മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ സംഭവിച്ചതുപോലെ. മുസ്ലിങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായപ്പോള്‍ മദീന പള്ളി വികസിപ്പിക്കണം എന്ന് സഹാബത്തും താബിഈങ്ങളും ചിന്തിച്ചപ്പോൾ, നബിപത്നിമാരുടെ വീടുകള്‍ പള്ളിയുടെ അകത്തളത്തില്‍ പ്രവേശിക്കുന്നതുവരെ വികസനം നീണ്ടു. ഉമർ റദിയല്ലാഹു അൻഹുവിന്റെയും അബു ബക്കർ റദിയല്ലാഹു അൻഹുവിന്റെയും അതുപോലെ റസൂല്‍ ﷺ യുടെയും ഖബ്റുകള്‍ ഉള്ള മുറിയായ ആയിഷ റദിയല്ലാഹു അൻഹുവിന്റെ മുറിയും പള്ളിയുടെ അകത്തളത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. അതിനുചുറ്റും ഉയരത്തിലുള്ള ചുറ്റുമതില്‍ സ്ഥാപിച്ചു. ആ ഖബ്റുകൾ പള്ളിയില്‍ വെളിവാകാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അങ്ങനെ ആയാൽ ജനങ്ങള്‍ ഖബ്റിലേക്ക് തിരിഞ്ഞു നമസ്ക്കരിച്ചേക്കും, അത് പാടില്ലാത്തതിലേക്ക് അവരെ എത്തിച്ചേക്കാം എന്ന് കരുതിയാണ് അപ്രകാരം (മതിലുകൾക്കുള്ളിൽ) ചെയ്തിട്ടുള്ളത്. പിന്നീട് രണ്ടു ചുമര്‍ ഖബ്റിന്റെ രണ്ടു മൂലയില്‍ നിന്നും ചരിച്ചു കൊണ്ട് ഉണ്ടാക്കി. അത് രണ്ടും കൂട്ടി മുട്ടുന്ന രീതിയില്‍ വൃത്താകൃതിയില്‍ ഉണ്ടാക്കി. ഒരാള്‍ക്കും ഖബ്റിനെ അഭിമുഖീകരിക്കാന്‍ പറ്റാത്ത നിലയില്‍ ആണ് അത് സ്ഥാപിച്ചത്. അതുകൊണ്ടാണ് ഹദീസില്‍ പറഞ്ഞത്: നബി ﷺ ഭയപ്പെട്ടില്ലായിരുന്നെങ്കില്‍ നബിﷺയുടെ ഖബ്ര്‍ പുറത്തേക്ക് ജനങ്ങള്‍ക്ക്‌ കാണാവുന്ന വിധത്തില്‍ വെളിപ്പെടുത്തുമായിരുന്നു എന്ന്. ❞

Add a Comment

Your email address will not be published. Required fields are marked*