”സുബ്ഹി ബാങ്കിന് മുമ്പ് തന്നെ നോമ്പിന്റെ നിയ്യത്ത് ഉണ്ടായിരിക്കൽ നിർബന്ധമാണ്. എന്നാൽ എങ്ങനെയാണ് നിയ്യത്ത്? ‘ഞാൻ നാളെ നോമ്പെടുക്കുന്നു’ എന്ന് ചൊല്ലിപ്പറയേണ്ടതുണ്ടോ?
ഉത്തരം ;
ഒരിക്കലും അങ്ങനെ നിയ്യത്ത് ചൊല്ലിപ്പറയേണ്ടതില്ല. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. നീ അത് കരുതുകയാണ് വേണ്ടത്. നിയ്യത്തിന്റ പ്രാധാന്യം നമുക്ക് പഠിപ്പിച്ചു തന്ന നബി ﷺ യോ സ്വഹാബത്തോ ആരും തന്നെ അതങ്ങനെ ചൊല്ലിപ്പറയാൻ പഠിപ്പിച്ചിട്ടില്ല. ദീനിൽ പിൽക്കാലത്ത് കടത്തിക്കൂട്ടിയ ബിദ്അത്താകുന്നു അത്.
ഓരോ ദിവസവും നിയ്യത്ത് ഉണ്ടാകേണ്ടതുണ്ട് എന്ന് പറയുമ്പോൾ പലരും ‘ഞാനിന്ന് നിയ്യത്ത് വെച്ചില്ലല്ലോ’ എന്ന് വെപ്രാളപ്പെടാറുണ്ട്. യഥാർത്ഥത്തിൽ ആ വിഷയത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞ വാചകങ്ങൾ മനോഹരവും അത്തരം വെപ്രാളങ്ങളുമായി നടക്കുന്നവർക്കുള്ള ആശ്വാസവുമാണ്.
അദ്ദേഹം പറഞ്ഞു: ”നാളെ റമദാനിൽ പെട്ട ദിവസമാണെന്ന് അറിയുകയും, നോമ്പെടുക്കണം എന്ന് ഉദ്ദേശിക്കുകയും ചെയ്തവരെല്ലാം അവരുടെ നോമ്പിന്റെ നിയ്യത്ത് വെച്ചിരിക്കുന്നു.”
(മജ്‌മൂ ഫതാവ 25/215)
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment