മനസ്സിനെ ശുദ്ധീകരിക്കാനുള്ള പ്രധാനപ്പെട്ട 10 തത്വങ്ങൾ | ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 4]

ഭാഗം- 4: “അല്ലാഹുവിന്റെ റസൂലിനെ ﷺ മാതൃകയാക്കുക.”

بسم الله الرحمن الرحيم

❝ മനസ്സിനെ ശുദ്ധീകരിക്കാനുള്ള നാലാമത്തെ തത്വം-അല്ലാഹുവിന്റെ റസൂലിനെ ﷺ മാതൃകയാക്കണം എന്നതാണ്. മനസ്സിനെ ശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ തനിക്ക് പിൻപറ്റാവുന്ന ഒരു മാതൃക സ്വീകരിക്കണമെന്നത് അനിവാര്യമാണ്.

അല്ലാഹു തആലാ പറഞ്ഞു:

لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവെയും അന്ത്യദിനത്തിനെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്തു വരുന്നവർക്ക്.”
(സൂറതുൽ അഹ്സാ’ബ്:21)

ഹാഫിദ് ഇബ്നു കഥീർ رحمه الله പറഞ്ഞു :
“ഈ മഹത്തായ ആയത്ത് തന്റെ വാക്കിലും പ്രവൃത്തിയിലും അവസ്ഥാന്തരങ്ങളിലും അല്ലാഹുവിന്റെ റസൂലിനെ മാതൃകയാക്കണമെന്നതിലുള്ള വലിയ അടിസ്ഥാനമാണ്.”

ആത്മ സംസ്കരണം അല്ലാഹുവിന്റെ റസൂലിനെ പിൻപറ്റുന്നതിലൂടെയും അവിടുത്തെ നേരായ മാർഗത്തിൽ സഞ്ചരിക്കുന്നത്തിലൂടെയുമല്ലാതെ സാധ്യമാകുകയില്ല.

അല്ലാഹു തആലാ പറഞ്ഞു:

قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمࣱ

“നബിയേ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.”
(സൂറതു ആലു ഇംറാൻ :31)

ഹസനുൽ ബസ്വ്രീ رحمه الله പറഞ്ഞു :
“ഒരു സമൂഹം തങ്ങൾ അല്ലാഹുവിനെ അതിയായി സ്നേഹിക്കുന്നു എന്നു വാദിച്ചു. അപ്പോൾ അല്ലാഹു ഈ ആയത്തിറക്കി.”നബിയേ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക.എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്.അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.”

അതിനാൽ അല്ലാഹുവിന്റെ റസൂലിനെ പിൻപറ്റലും ആ മാർഗത്തിൽ സഞ്ചരിക്കലും ഒരാളുടെ അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ സത്യസന്ധമായ അടയാളമാണ്.❞

ഭാഗം 1 – തൗഹീദ്

ഭാഗം 2 – പ്രാർത്ഥന

ഭാഗം 3 – ആത്മസംസ്കരണത്തിന്റെ ഉറവയാണ് ഖുർആൻ

-ശൈഖ് അബ്ദു റസ്സാഖ് അൽ ബദർ -حَفِظَهُ اللَّهُ- യുടെ മുഹാളറയിൽ നിന്ന്.
https://www.youtube.com/playlist?list=PL9M2zgcUQjW6MCUwkAijKIcpNP-OEny23

Add a Comment

Your email address will not be published. Required fields are marked*