ദുൽഹിജ്ജയിലെ പത്തു ദിവസങ്ങളുടെ മഹത്വം..

ഹാഫിദ് ഇബ്നു റജബ് റഹിമഹുല്ലാഹ് പറഞ്ഞു:

❝ അല്ലാഹു സുബ്ഹാനഹു വ തആലാ മുഅ്മിനീങ്ങളുടെ മനസ്സിൽ തന്റെ പരിശുദ്ധഭവനമായ കഅ്ബയെ ഒരുനോക്ക് കാണാനുള്ള ആഗ്രഹം ഇട്ടുകൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാ വർഷവും അവിടെപ്പോവുകയെന്നത് അധിക മുസ്‌ലിമീങ്ങൾക്കും പ്രയാസമായതിനാൽ കഴിവുള്ളവർക്ക് ആയുസ്സിൽ ഒരിക്കൽ മാത്രം ഹജ്ജ് നിർബന്ധമാക്കിക്കൊണ്ട് അല്ലാഹു അവർക്ക് ഇളവ് ചെയ്തു. ഹജ്ജിന് പുറപ്പെട്ടവരും പുറപ്പെടാൻ സാധിക്കാതെ നാടുകളിൽ കഴിയുന്നവർക്കും ഈ പുണ്യദിനങ്ങളിൽ പങ്കുചേരാൻ വേണ്ടി അവൻ ഹജ്ജ് നടക്കുന്ന ദുൽഹിജ്ജയിലെ പത്തു ദിവസങ്ങൾക്കു പ്രത്യേക സ്ഥാനം നൽകി. ഒരു വർഷം ഹജ്ജിനു സാധിക്കാത്തവനും ഈ പത്തു ദിവസങ്ങളിൽ തന്റെ വീട്ടിലിരുന്ന് സൽകർമങ്ങൾ ചെയ്യാൻ സാധിക്കുമല്ലോ. ആ സൽകർമങ്ങളാകട്ടെ അല്ലാഹു തആലാ ‘ഹജ്ജിനേക്കാൾ മഹത്വമുള്ള ജിഹാദിനെക്കാളും’ മഹത്വമുള്ളതാക്കുകയും ചെയ്തു! ❞

ലത്വാഇഫുൽ മആരിഫ്-476

വിവ: സാജിദ് ബിൻ ശരീഫ് وفقه الله

قال الحافظ ابن رجب في لطائف المعارف،ص476:

«لما كان الله سبحانه وتعالى قد وضع في نفوس المؤمنين حنينا إلى مشاهدة بيته الحرام وليس كل أحد قادرا على مشاهدته في كل عام فرض على المستطيع الحج مرة واحدة في عمره وجعل موسم العشر مشتركا بين السائرين والقاعدين فمن عجز عن الحج في عام قدر في العشر على عمل يعمله في بيته يكون أفضل من الجهاد الذي هو أفضل من الحج.

“ليالي العشر أوقات الإجابة ::: فبادر رغبة تلحق ثوابه

ألا لا وقت للعمال فيه ::: ثواب الخير أقرب للإصابة

من أوقات الليالي العشر حقا ::: فشمر واطلبن فيها الإنابة».

Add a Comment

Your email address will not be published. Required fields are marked*